Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പാലം തകര്‍ന്ന് വീണു

പട്‌ന-ഉദ്ഘാടനം നടക്കാനിരിക്കെ നദിയില്‍ വെള്ളം ഉയര്‍ന്ന് പാലം തകര്‍ന്നു വീണു. ബീഹാറിലെ കൃഷ്ണഗഞ്ചിലാണ് സംഭവം. ആയിരക്കണക്കിന് ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് പാലത്തിന്റെ ഉദ്ഘാടനം. 1.42 കോടി രൂപ മുതല്‍മുടക്കില്‍ കനകായ് നദിക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് ഉദ്ഘാടനം നടക്കാനിരിക്കെ തകര്‍ന്നു വീണത്. 2019ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മാണം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. കനത്ത മഴയില്‍ നദിയിലെ വെള്ളം ഉയര്‍ന്നതാണ് ഇതിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതാണ് പാലം തകരാന്‍ ഇടയാക്കിയതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. പാലം തകര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് എഞ്ചിനീയര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ബിഹാറില്‍ നടക്കുന്ന അഴിമതിയുടെ തെളിവാണ് ഉദ്ഘാടനത്തിന് മുന്‍പ് പാലം തകര്‍ന്നു വീണതെന്ന് കോണ്‍ഗ്രസും ആരോപിച്ചു.
 

Latest News