Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എമ്മും മന്ത്രി കെ.ടി. ജലീലും ഖുർആനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു-കെ.പി.എ. മജീദ്

കോഴിക്കോട്- വിശുദ്ധ ഖുർആനെ അനാവശ്യ ചർച്ചകളിലേക്ക് വലിച്ചിഴക്കാനുള്ള സി.പി.എമ്മിന്‍റെയും മന്ത്രി കെ.ടി. ജലീലിന്‍റെയും നീക്കത്തിനെതിരെ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. വിശുദ്ധ ഖുർആൻ കൊണ്ടുവന്ന സംഭവത്തിൽ എതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാൽ പോലും അത് മുസ് ലിംകളെയോ ഖുർആനിനെയോ ബാധിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് :

ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ വിശുദ്ധ ഖുർആനെ അനാവശ്യമായ ചർച്ചകളിലേക്ക് വലിച്ചിഴക്കാനാണ് സി.പി.എമ്മും മന്ത്രി കെ.ടി. ജലീലും ശ്രമിക്കുന്നത്.

മതവിശ്വാസികളെ പ്രതിസന്ധിയിലാക്കുന്ന പരാമർശങ്ങൾ മന്ത്രി ജലീൽ പല തവണയും നടത്തിയിട്ടുണ്ട്. അന്ധമായ ലീഗ് വിരോധത്തിന്‍റെ പേരിൽ വിശ്വാസപരമായ പല കാര്യങ്ങളെയും തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മന്ത്രിക്കുള്ളത്. അത്തരത്തിലുള്ള ഒരു വ്യക്തി മതത്തിന്‍റെ കവചം തേടുന്നത് മന്ത്രിസ്ഥാനം നിലനിർത്തുന്നതിന് വേണ്ടി മാത്രമാണ്.

പ്രവാചകന്‍റെ തിരുകേശത്തെ ബോഡിവേസ്റ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി ഖുർആനിന്‍റെ മഹത്വത്തെക്കുറിച്ച് ഇപ്പോൾ വാചാലനാകുന്നത് മതസംഘടനാ നേതാക്കളെ വരുതിയിലാക്കാനാണ്.

Latest News