Sorry, you need to enable JavaScript to visit this website.
Thursday , October   29, 2020
Thursday , October   29, 2020

പണം സുരക്ഷിതമെന്നും ആപ് ഉടന്‍ തിരിച്ചെത്തുമെന്നും പേടിഎം

ന്യൂദല്‍ഹി- പേടിഎം ആപ്പ് ഉടന്‍ തന്നെ പ്ലേ സ്റ്റോറില്‍ തിരികെ എത്തുമെന്നും ഉപയോക്താക്കള്‍ക്ക് ഭയപ്പെടാനില്ലെന്നും പെയ്‌മെന്റ് കമ്പനിയുടെ വിശദീകരണം.

പേടിഎമ്മിന്റെ പ്രധാന ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കമ്പനി രംഗത്തുവന്നത്.

ഉപയോക്താക്കള്‍ക്ക് സാധാരണ പോലെ ആപ് ഉപയോഗിക്കാമെന്നും പണം നഷ്ടപ്പെടില്ലെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം പ്ലേ സ്റ്റോറില്‍നിന്ന് ആപ് പിന്‍വലിക്കാനിടയാക്കിയ സാഹചര്യം കമ്പനി വിശദീകരിച്ചിട്ടില്ല.

സ്​പോർട്​സ്​ വാതുവെപ്പിന്​ സൗകര്യമൊരുക്കുന്ന ഓൺലൈൻ ഗെയിമുകൾ കളിക്കാൻ പേടിഎം ഉപയോക്​താക്കൾക്ക്​ സൗകര്യമൊരുക്കുന്നുവെന്ന്​ ചൂണ്ടിക്കട്ടിയാണ്​ ഇന്ത്യയിലെ ഡിജിറ്റൽ പേയ്​മെൻറ്​ ഭീമനായ പേടിഎമ്മിനെ പ്ലേസ്​റ്റോറിൽ നിന്ന് ഗൂഗ്​ൾ നീക്കം ചെയ്​തത്.

ഗൂഗ്​ൾ ഇന്ത്യ കഴിഞ്ഞ ദിവസം രാജ്യത്തെ ചൂതാട്ടത്തിനെതിരായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ ആപ് നീക്കം ചെയ്തത്. പേടിഎമ്മിന്‍ പ്രധാന ആപ് മാത്രമാണ് നീക്കം ചെയ്തത്.  വെൽത്​ മാനേജ്​മെൻറ്​ ആപ്പായ പേടിഎം മണി, മർച്ചൻറ്​ ആപായ പേടിഎം ഫോർ ബിസിനസ്​, സിനിമ ടിക്കറ്റ്​ ബുക്കിങ്​ ആപ് എന്നിവ പ്ലേസ്​റ്റോറിൽ നിന്ന് നീക്കം ചെയ്​തിട്ടില്ല.

ചൂതാട്ടവുമായി ബന്ധപ്പെട്ട തങ്ങളുടെ പുതിയ നയങ്ങളെ കുറിച്ച്​ ഗൂഗിള്‍  ബ്ലോഗിലൂടെ വിശദീകരിച്ചു. ഓൺലൈൻ കാസിനോ അനുവദിക്കില്ലെന്നും സ്​പോർട്​സ്​ വാതുവെപ്പുകൾക്ക്​ സൗകര്യമൊരുക്കുന്ന ചൂതാട്ട ആപുകളെ പിന്തുണക്കില്ലെന്നും കമ്പനി അറിയിച്ചു. ഉപയോക്​താവിന്​ പണം സമ്മാനം നൽകുന്ന പേയ്​ഡ്​ ഗെയിമുകൾക്കായുള്ള പ്രത്യേക വെബ്​ സൈറ്റ്​ ലിങ്കുകൾ പ്ലേസ്​റ്റോറിലെ ഒരു ആപ്പിന്​ നൽകാൻ അനുവാദമില്ലെന്നും അത്​ തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബ്ലോഗിൽ പറയുന്നു​.

Latest News