അബുദാബിയില്‍നിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി

കരിപ്പൂർ- വിമാനമിറങ്ങിയ ശേഷം വീട്ടിലേക്കു യാത്ര തിരിച്ച യാത്രക്കാരനെ ടാക്സി കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോയി.

അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചാണ് പിന്തുടർന്നെത്തിയ കാറുകളിൽ ഒന്നിൽ തട്ടിക്കൊണ്ടുപോയത്. സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് പോലീസ് സംശയം. കൊണ്ടോട്ടി പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുറ്റ്യാടി സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയതായി മുക്കം സ്വദേശിയായ  ടാക്സി ഡ്രൈവര്‍ അഷ്റഫാണ് പോലീസിനെ അറിയിച്ചത്.  സംഘം സഞ്ചരിച്ച വാഹനങ്ങളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

 

Latest News