സ്റ്റേഷനുകള്‍ വികസിപ്പിക്കാന്‍ റെയില്‍വേ യൂസേഴ്‌സ് ഫീ വരുന്നു

ന്യൂദല്‍ഹി- റെയില്‍വേ സ്‌റ്റേഷനുകള്‍ വികസിപ്പിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു.

യാത്രക്കാരില്‍നിന്ന് വളരെ ചെറിയ തുകയായിരിക്കും ഈടാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 7000 സ്റ്റേഷനുകളിലും യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ സാധ്യമല്ല. യാത്രക്കാര്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന പ്രധാന സ്റ്റേഷനുകളില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് വി.കെ. യാദവ് പറഞ്ഞു.

 

Latest News