ഹൃദയാഘാതത്തെ തുടര്‍ന്ന് സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു

തിരുവനന്തപുരം-ഹൃദയാഘാതത്തെ തുടര്‍ന്ന് സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു.43 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ശബരി അഭിനയിച്ചു കൊണ്ടിരുന്നത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. ശബരീനാഥ് സ്വാമി അയ്യപ്പന്‍, സ്ത്രീപഥം തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിര്‍മ്മാതാവ് ആയിരുന്നു.
 

Latest News