ബിജെപി എംപി അശോക് ഗസ്തി കോവിഡ് ബാധിച്ച് മരിച്ചു

ബംഗളുരു- കര്‍ണാടകയില്‍ നിന്നുള്ള ബിജെപി രാജ്യസഭാ എംപി അശോക് ഗസ്തി കോവിഡ് ബാധിച്ചു മരിച്ചു. 55കാരനായ ഗസ്തി ഗുരുതരാവസ്ഥയില്‍ മണിപാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണിലാണ് ഗസ്തി രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ തവണ എംപിയായ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. ബുത്ത് തല പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തെ ബിജെപി എംപിയാക്കിയത് ഏവരേയും അമ്പരിപ്പിച്ചിരുന്നു അതുവരെ അറിയപ്പെടാത്ത നേതാവായിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ച് സെപ്റ്റംബര്‍ രണ്ടിനാണ് ഗസ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിജെപി ബാക്‌വേഡ് ക്ലാസസ് മോര്‍ച്ച പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങി പ്രമുഖര്‍ അനുശോചിച്ചു.
 

Latest News