ചെന്നെ- തമിഴ്‌നാട്ടില്‍ ബസ് ഡിപ്പോയിലെ വിശ്രമ കേന്ദ്രം തകര്‍ന്നു എട്ടു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെ നാഗപട്ടണത്താണ് അപകടം.
വിശ്രമ കേന്ദ്രത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ ഏഴുപേര്‍ ഡ്രൈവര്‍മാരും ഒരാള്‍ കണ്ടക്ടറുമാണ്. ജോലിക്കു ശേഷം ഡിപ്പോയില്‍ കിടന്നുറങ്ങിയവരാണ് മരിച്ചതെന്ന് ഗതാഗതമന്ത്രി എം.ആര്‍ വിജയഭാസ്‌കര്‍ അറിയിച്ചു.






