Sorry, you need to enable JavaScript to visit this website.

നോർക്ക  സ്‌കോളർഷിപ്പോടെ നൂതന സാങ്കേതിക പഠനം 

നോർക്ക റൂട്ട്‌സിന്റെ 75 ശതമാനം സ്‌കോളർഷിപ്പോടെ  നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്‌സുകളായ റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ  (ആർ.പി.എ) ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ  മാർക്കറ്റിംഗ്, എസ്‌റ്റെൻഡഡ്   റിയാലിറ്റി എന്നിവയുടെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 
350 മുതൽ  400 മണിക്കൂർ  വരെ ഓൺലൈനായാണ്  ക്ലാസ് നടത്തുന്നത്.  യോഗ്യത. ബിരുദം. അവസാന വർഷ  ഫലം കാത്തിരിക്കിന്ന ബിരുദ വിദ്യാർത്ഥികൾക്കും  അപേക്ഷിക്കാം. ഒക്ടോബർ  15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും അഡ്മിഷൻ.  ഉയർന്ന  പ്രായ പരിധി 45 വയസ്സ്. 
    
ഐ.സി.ടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നൽകുന്നത്. വിവിധ കോഴ്‌സുകൾക്ക്  17,900 മുതൽ  24,300 രൂപ വരെയാണ് ഫീസ്. ഇതിൽ  75% തുക നോർക്ക സ്‌കോളർഷിപ്പ് അനുവദിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  ടി.സി.എസ് അയോൺ  ഇന്റേൺഷിപ്  ലഭിക്കും. ക്ലാസ് ഒക്ടോബർ  27 ന് ആരംഭിക്കും. ഒക്ടോബർ  അഞ്ച് വരെ www.ictkerala.org എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം.  വിശദവിവരം: 04712700811/12/13, 8078102119 എന്നീ നമ്പറുകളിൽ ലഭിക്കും.

Latest News