Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാക്കിംഗ് വർധിച്ചു 

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വീടുകളിലിരുന്നുള്ള ഓൺലൈൻ പഠനം വർധിച്ചതു പോലെ തന്നെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ ഹാക്കിംഗ് ശ്രമങ്ങളിലും വൻ വർധനയുണ്ടായതായി സൈബർ സുരക്ഷാ ഗവേഷണ സ്ഥാപനമായ ചെക്ക് പോയന്റ് വെളിപ്പെടുത്തി.
അമേരിക്കയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടുള്ള സൈബർ ഹാക്കിംഗിൽ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത്. അക്കാദമിക് മേഖലയിലെ സൈബർ ആക്രമണങ്ങൾ ആഴ്ചയിൽ 468 ൽ നിന്ന് 30 ശതമാനം ഉയർന്ന്  608 ആയി. ഹാക്കിംഗ് ആക്രമണങ്ങളുടെ എണ്ണത്തിൽ യൂറോപ്പിലും ഏഷ്യയിലും യഥാക്രമം 24 ശതമാനവും 21 ശതമാനവുമാണ് വർധിച്ചത്.
സുരക്ഷയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാത്തതും വിഭവങ്ങളുടെ അഭാവവുമാണ് സ്‌കൂളുകളിൽ സൈബർ ആക്രമണം വർധിക്കാൻ കാരണം. ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും സൈബർ ഹാക്കർമാർ സജീവമാണ്. 
ആക്രമണത്തിന്റെ തോത് കുറയ്ക്കുന്നതിന് സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും  മികച്ച പ്രവർത്തനങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിനും സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കണമെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. 

Latest News