Sorry, you need to enable JavaScript to visit this website.

കർഷക ബില്ലിൽ പ്രതിഷേധം; കേന്ദ്ര മന്ത്രി രാജിവെച്ചു

ന്യൂദൽഹി- കേന്ദ്ര സർക്കാർ അവതരിപ്പിച്ച കാർഷിക ബില്ലുകൾക്ക് (പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ), ദി ഫാർമേഴ്‌സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ്സ് ബില്ലുകൾ) പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു. ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ അകാലി ദളിൽനിന്നുള്ള മന്ത്രിയാണ് കൗർ. ബില്ലിനെതിരെ സഖ്യകക്ഷികളിൽ നിന്നും പ്രതിപക്ഷത്തിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത് കർഷകനെ ചൂഷണം ചെയ്തു കൃഷിയെ വാണിജ്യവത്കരിക്കുന്നതാണ് ബില്ലെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കരിനിയമങ്ങൾ കൊണ്ട് കർഷകരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ ആരോപിച്ചു. മോഡിയുടെ സുഹൃത്തുക്കൾ മാത്രം ഇതിലൂടെ ജൻമികളായി മാറും. രാജ്യത്തെ ഭക്ഷ്യ സുരക്ഷ തന്നെ തുടച്ചു നീക്കപ്പെടുമെന്നും രാഹുൽ ആരോപിച്ചു.
 

Latest News