Sorry, you need to enable JavaScript to visit this website.

വാക്‌സിന്‍ കൊണ്ടു മാത്രം കോവിഡിനെ തടുക്കാനാവില്ല; യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്-വാക്‌സിന്‍ കൊണ്ടുമാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ന് ലോകം നേരിടുന്ന ഒന്നാം നമ്പര്‍ ആഗോള സുരക്ഷാ ഭീഷണിയാണ് കോവിഡ്19 എന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയുവാനും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണം. വൈറസിനെ പരാജയപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ചേരേണ്ട സമയം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.  പ്രതിരോധ മരുന്നില്‍ പ്രതീക്ഷയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍, ഈ മഹാമാരിയെ തടുക്കാന്‍ ഒറ്റമൂലി ഇല്ല എന്നുള്ളതാണ് വ്യക്തമാക്കാനുള്ളത്. പ്രതിരോധമരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്ന് പത്രസമ്മേളനത്തില്‍ ഗുട്ടെറസ് പറഞ്ഞു.
 

Latest News