കൊല്ലം-ഇന്ന് എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ സൂപ്പര്‍താരവും, രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി പ്രിയ നേതാവിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 'ഈ പ്രതിസന്ധിഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു. ബഹുമാന്യനായ നരേന്ദ്ര മോദിജിക്ക് പിറന്നാളാശംസകള്‍' എന്ന് കുറുപ്പിനൊപ്പം, സുരേഷ്‌ഗോപിയും ഭാര്യ രാധികയും മോഡിക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.






