തിരുവനന്തപുരം- ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി. ജലീൽ തെറ്റുചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട ശേഷം മാത്രമേ വിവരങ്ങൾ ലഭിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീൽ രാജിവെക്കേണ്ട ആവശ്യമില്ല. ജലീലിന്റെ വിഷയത്തിൽ ധാർമിക പ്രശ്‌നം ഉദിക്കുന്നില്ല. കേരളത്തിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്ന നിലക്കാണ് കോൺസുലേറ്റ് ഖുർആൻ വിതരണത്തിന് വേണ്ടി ജലീലിനെ സമീപിച്ചത്. ഖുർആന്റെ കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ലീഗും ഒത്തുചേർന്ന് ജലീലിനെ അക്രമിക്കുകയാണ്. ഇക്കാര്യത്തിൽ ജലീൽ ഒരു തെറ്റും ചെയ്തുവെന്ന് കരുതുന്നില്ല. പരാതി വന്നപ്പോൾ വ്യക്തതക്ക് വേണ്ടി അന്വേഷണ ഏജൻസികൾ വിളിച്ചിട്ടുണ്ടാകും. അതിൽ മറ്റു വേവലാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.