കൊച്ചി- സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി ഡോ. കെ.ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻ.ഐ.എ ഓഫീസിൽനിന്ന് മന്ത്രി ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കാറിൽ ഗസ്റ്റ് ഹൗസിലേക്ക് യാത്രയായി. എങ്കിലും മന്ത്രി യാത്രക്കിടെ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. വൈകിട്ടോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇന്ന് രാവിലെയാണ് മന്ത്രി ചോദ്യം ചെയ്യലിന് വേണ്ടി കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തിയത്.






