Sorry, you need to enable JavaScript to visit this website.

മന്ത്രി ജലീലിനെ എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യുന്നു

കൊച്ചി- മന്ത്രി കെ. ടി. ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി ഓഫീസില്‍ ചോദ്യം ചെയ്യുന്നു.  പുലർച്ചെ ആറുമണിയോടെയാണ് മന്ത്രി കൊച്ചി എൻഐഎ ഓഫിസിലെത്തിയത്.  മതഗ്രന്ഥത്തിന്റെ മറവിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയെന്ന സംശയത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നത്. ആലുവ മുൻ‍ എംഎൽഎ എ.എം. യൂസഫിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാറിലാണ് മന്ത്രി എത്തിയത്.

സാധാരണ നിലയിൽ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ ഓഫിസിൽ എത്തൂ എന്നിരിക്കെയാണ് മന്ത്രി അതിരാവിലെ ഓഫിസിനുള്ളിൽ പ്രവേശിച്ചത്. മാധ്യമങ്ങളുടെ  കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രി പുലർച്ചെ തന്നെ എത്തിയതെന്ന് കരുതുന്നു.

ഇന്നലെ എൻഐഎ അന്വേഷണ സംഘം ഇഡി ഓഫിസിലെത്തി മന്ത്രി കെ.ടി. ജലീലിന്റെ മൊഴികള്‍ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് വിലയിരുത്തിയിരുന്നു.

മന്ത്രി എൻഐഎ ഓഫിസിൽ എത്തിയതിനു പിന്നാലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Latest News