Sorry, you need to enable JavaScript to visit this website.

പിപിഇ കിറ്റ്, മാസ്‌ക് എന്നിവയുടെ കയറ്റുമതി  നിരോധനം പിന്‍വലിച്ചതായി കേന്ദ്രം

ന്യൂദല്‍ഹി-പിപിഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിരുന്ന നിരോധനം പിന്‍വലിച്ചതായി കേന്ദ്ര വാണിജ്യവ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍.ഫേസ്ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ്, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ ഉള്‍പ്പെടെ 13 ഓളം മരുന്നുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കേര്‍പ്പെടുത്തി നിരോധനം പിന്‍വലിച്ചതായി സഭയില്‍ രേഖാമൂലം മന്ത്രി വ്യക്തമാക്കി.അതേസമയം പരിശോധന കിറ്റുകള്‍, എന്‍95, എഫ്എഫ്പി2 മാസ്‌കുകള്‍ എന്നിവയുടെ കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇവയുടെ അളവ് നിയന്ത്രിക്കും.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മുമ്പ് ഇത്തരം മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ആഭ്യന്തര ആവശ്യങ്ങള്‍ പൂര്‍ത്തികരിച്ചതിനുശേഷം കയറ്റുമതി നടത്താം എന്ന നിലപാടായിരുന്നു സര്‍ക്കാരിന്. രാജ്യത്ത് ലഭ്യത ഉറപ്പാക്കിയതിന് ശേഷം അധികം വരുന്നവ കയറ്റുമതി ചെയ്യാനാണ് തീരുമാനമെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
 

Latest News