Sorry, you need to enable JavaScript to visit this website.

കോവളം മുൻ എം.എൽ.എ ജോർജ് മെഴ്‌സിയർ അന്തരിച്ചു

തിരുവനന്തപുരം- കോൺഗ്രസ് നേതാവും, കോവളം മുൻ എം.എൽ.എയുമായ ജോർജ്ജ് മേഴ്‌സിയർ(66) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശാരിരിക അസ്വസ്ഥതയെ തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴരയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: പ്രസന്ന, മക്കൾ: അരുൺ ജോർജ്ജ്, അനൂപ് ജോർജ്ജ് കെ.പി.സി.സി നിർവാഹക സമിതി അംഗമാണ്. രണ്ട് തവണ കോവളത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിട്ടുണ്ട്. 1991ലാണ് ആദ്യമായി വിജയിച്ചത്. രണ്ടു തവണയും നീലലോഹിതദാസൻ നാടാരെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2011 ൽ മത്സരിച്ചെങ്കിലും ജനതാദൾ സെക്യുലർ സ്ഥാനാർഥി ജമീല പ്രകാശത്തോട് പരാജയപ്പെട്ടു. ജോർജ്ജ് മേഴ്‌സിയറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News