ന്യൂദൽഹി- കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കയാണെന്നും നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു. സ്വയം നിരീക്ഷണത്തില്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ പിന്തുടരണമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.






