ബില്‍ ഗേറ്റ്‌സ് സീനിയര്‍ അന്തരിച്ചു

വാഷിങ്ടണ്‍-മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ പിതാവ് വില്യം എച്ച് ഗേറ്റ്‌സ് സീനിയര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. തിങ്കളാഴ്ച വാഷിംഗ്ടണിലെ ഹൂഡ് കനാലിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അഭിഭാഷകനായിരുന്നു ബില്‍ ഗേറ്റ്‌സ് സീനിയര്‍. അദ്ദേഹം അല്‍ഷിമേഴ്‌സ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. അച്ഛന്‍ 'യഥാര്‍ത്ഥ' ബില്‍ ഗേറ്റ്‌സ് ആയിരുന്നു. അച്ഛന്റെ വിയോഗം തീരാനഷ്ടമാണെന്നും ബില്‍ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു. വാഷിങ്ടണില്‍ 1925 നവംബര്‍ 30നാണ് ബില്‍ ഗേറ്റ്‌സ് സീനിയറിന്റെ ജനനം. ബില്‍ഗേറ്റ്‌സിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് പിതാവാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ജൂനിയര്‍ വ്യക്തമാക്കി. പിതാവില്ലാതെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ ഇന്നത്തെ നിലയില്‍ എത്തില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .
 

Latest News