Sorry, you need to enable JavaScript to visit this website.

ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തില്‍നിന്ന് മാല കവർന്ന സഹോദരങ്ങള്‍ പിടിയില്‍

കണ്ണൂര്‍- വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല മോഷ്ടിച്ച സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റിലായി. ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നാറാത്ത് സ്വദേശി ഉമൈബയുടെ വീട് കുത്തിതുറന്ന് മൂന്നര പവന്‍റെ മാല മോഷ്ടിച്ച കേസില്‍  മയ്യില്‍ സ്വദേശികളായ ചന്ദ്രന്‍, സൂര്യന്‍ എന്നിവരാണ് പിടിയിലായത്.

തമിഴ്‌നാട്‌ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി കേരളത്തിലാണ്‌ താമസിക്കുന്നത്‌. വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാക്കളെപ്പറ്റിയുളള വിവരം ലഭിച്ചത് വാട്‌സാപ്പുകള്‍ വഴി ദൃശ്യം പ്രചരിപ്പിച്ചിരുന്നു. 

ഇവർ കഴിഞ്ഞ ദിവസം രണ്ട് വീടുകളില്‍ കൂടി മോഷ്ടിക്കാന്‍ കയറിയതായി പോലീസ് പറഞ്ഞു.

Latest News