Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിന് കോവിഡ് 

കണ്ണൂർ- ബി.ജെ.പിയുടെ ദേശീയ നിർവഹക സമിതി അംഗവും സംസ്ഥാനത്തെ നേതാവുമായ പി.കെ കൃഷ്ണദാസിന് കോവിഡ്-19 സ്ഥിരീകരിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് അടുത്തിടെ എത്തിയ അദ്ദേഹം പരിശോധനയ്ക്ക് സ്വയം വിധേയനാകുകയായിരുന്നു.
കൃഷ്ണദാസ് തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇതോടൊപ്പം താനുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News