അറാർ - യാത്രാ ആവശ്യത്തിനുള്ള സ്വകാര്യ കാറിൽ കെട്ടിട നിർമാണ വസ്തുക്കൾ നീക്കം ചെയ്ത വിദേശ തൊഴിലാളിയെ അറാറിൽ നിന്ന് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു വാഹനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കും വിധം സ്വകാര്യ കാറിൽ കെട്ടിട നിർമാണ വസ്തുക്കൾ നീക്കം ചെയ്ത ഡ്രൈവറെ കുറിച്ച് സൗദി പൗരന്മാരിൽ ഒരാളാണ് ട്രാഫിക് പോലീസിൽ അറിയിച്ചത്. കസ്റ്റഡിയിലെടുത്ത നിയമ ലംഘകനെതിരായ കേസ് ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷകൾ വിധിക്കുന്ന ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായും ട്രാഫിക് പോലീസ് അറിയിച്ചു.