ട്യൂഷന്‍ കഴിഞ്ഞു മടങ്ങിയ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

തൊടുപുഴ- ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. ശാസ്താംപാറ സ്വദേശി സിറാജാണ് (36) അറസ്റ്റിലായത്. 11ന് നെടിയശാല - പുറപ്പുഴ റോഡിലായിരുന്നു സംഭവം. പെണ്‍കുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ പ്രതി കയറി പിടിക്കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കരിങ്കുന്നം പോലീസ് പ്രദേശത്തെ കടകളിലെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. കോവിഡ് പരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

 

Latest News