Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

കാസര്‍കോട്- പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി കാറില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ 54 കാരന്‍ അറസ്റ്റിലായി. കര്‍ണാടക സ്വദേശിയും ബദിയടുക്ക ഗോളിയടുക്കയില്‍ താമസക്കാരനുമായ മൊയ്തുവാണ് പൊലീസ്  പിടിയിലായത്.
ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍  കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയെന്നും കാറില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ ആയതിനാല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍  പെട്ടിരുന്നില്ല. പീഡനത്തിന് ശേഷം കുട്ടിയെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗ് സെന്ററില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീട്ടുകാര്‍ പരാതി നല്‍കാന്‍ മടിച്ചതോടെ ചൈല്‍ഡ് ലൈന്‍ അധികൃതരാണ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. വിദ്യാനഗര്‍ പോലീസ് കേസ് ആദൂര്‍ പോലീസിന് കൈമാറുകയായിരുന്നു.
പോലീസ് തെരയുന്നുണ്ടെന്നറിഞ്ഞ പ്രതി മൊയ്തു ഒളിവില്‍ പോയി. ഗോളിയടുക്കയിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആദൂര്‍ എസ്‌ഐ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തില്‍ വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. മൊയ്തുവിന്റെ കാര്‍ െ്രെഡവറേയും പ്രതിചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു. മൊയ്തു നിരവധി കേസുകളില്‍ പ്രതിയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തുമായിരുന്നു. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി.

 

Tags

Latest News