ന്യൂദല്‍ഹി- ദല്‍ഹി നിയമസഭയുടെ പീസ് ആന്റ് ഹാര്‍മണി സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ സാധ്യമല്ലെന്ന് ഫേസ് ബുക്ക് ഇന്ത്യ അധികൃതര്‍. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്ക് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വേദിയൊരുക്കിയതിന് വിശദീകരണം തേടിയാണ് ഫേസ് ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹനോട് ദല്‍ഹി നിയമസഭ സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടത്. ആം ആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ചദ്ദയാണ് സമിതി അധ്യക്ഷന്‍. എന്നാല്‍, ഇതേ വിഷയത്തില്‍ തങ്ങള്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയതാണെന്നും വിളിച്ച് വിരുത്തി വിശദീകരണം തേടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നുമാണ് ഫേസ് ബുക്ക് അധികൃതരുടെ നിലപാട്.
ദല്‍ഹി നിയമസഭയില്‍ ഫേസ് ബുക്ക് അധിതര്‍ രേഖമൂലം നല്‍കിയ വിശദീകരണം വായിച്ചു. വിഷയം പാര്‍ലമെന്ററി സമിതിയുടെ പരിഗണനയില്‍ ഇരിക്കുന്നത് കൊണ്ട് വിളിച്ച് വരുത്തി വിശദീരണം തേടുന്നതില്‍ നിന്ന് ദല്‍ഹി നിയമസഭ പിന്‍മാറണമെന്നാണ് കത്തിലെ ആവശ്യം. മാത്രമല്ല, ഇത്തരം കാര്യങ്ങളില്‍ ഫേസ് ബുക്ക് കേന്ദ്ര സര്‍ക്കാരിന്റെ മാത്രം അധികാര പരിധിയിലാണെന്നും ദല്‍ഹി നിയമസഭയുടെ ആവശ്യം നിരാകരിക്കുകയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.






