Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുരേന്ദ്രന്റെ മാനസിക നില തെറ്റിയെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം- ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മാനസിക നില തെറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയുടെ അഴിമതി പിണറായി വിജയന്റെ മകൾക്ക് ലഭിച്ചുവെന്ന സുരേന്ദ്രന്റെ ആരോപണത്തെ പറ്റി അഭിപ്രായം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങിനെ പറഞ്ഞത്. സുരേന്ദ്രന് മറുപടി വേറെ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്. സുരേന്ദ്രന്റെ മെഗാഫോണായി മാധ്യമങ്ങൾ മാറരുത്. എന്ത് അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദച്ചു. അഴിമതിക്കെതിരായ നിലപാട് സ്വീകരിച്ചാണ് രാഷ്ട്രീയം നടത്തിയത്. ഒരുപാട് അഴിമതിക്കഥകൾ കേൾക്കുമ്പോഴും തല ഉയർത്തി നടക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News