തിരിച്ചടിയുടെ ആഘാതം ആയിരം ഇരട്ടിയായിരിക്കും; ഇറാന് താക്കീത് നല്‍കി ട്രംപ്

വാഷിംഗ്ടണ്‍- ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനു മുതിർന്നാല്‍ ആയിരം മടങ്ങായിരിക്കും തിരിച്ചടിയുടെ ആഘാതമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി.

ജനുവരിയില്‍ അമേരിക്കന്‍ സേന കൊലപ്പെടുത്തിയ മുതിർന്ന സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ മരണത്തിന് പകരം ചോദിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്.

Latest News