സെപ്റ്റംബര്‍ 25 മുതല്‍ വീണ്ടും ലോക്ഡൗണോ? വസ്തുത ഇതാണ്

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ വീണ്ടും ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍ഡിഎംഎ) തീരുമാനിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. തെളിവായി എന്‍ഡിഎംഎയുടെ ഒരു ഉത്തരവിന്റെ പകര്‍പ്പും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതു വ്യാജ വാര്‍ത്തയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരണം. പ്രചരിപ്പിക്കപ്പെടുന്ന ഉത്തരവും വ്യാജമാണെന്ന് പ്രസ് ഇന്‍ഫൊമേഷന്‍ ബ്യൂറോ അറിയിച്ചു. സെപ്തംബര്‍ 10ന് ഇറക്കിയ ഉത്തരവെന്ന വ്യാജേനയാണ് ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ ഉത്തരവും വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന തീരുമാനവും വ്യാജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Latest News