ചൈനയെ പരാജയപ്പെടുത്തി യു.എന്‍ വേദിയില്‍ ഇന്ത്യക്ക് അംഗത്വം

ടി.എസ്. തിരുമൂർത്തി

വാഷിംഗ്ടണ്‍- ചൈനയെ തോല്‍പിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സംഘടനയില്‍ അംഗത്വം നേടി. വനിതാ ശാക്തീകരണത്തിനുള്ള സാമ്പത്തിക, സാമൂഹിക കൗണ്‍സിലിന്റെ (ഇക്കോസോക്ക്) അംഗത്വമാണ് ചൈനയോട് മത്സരിച്ച് ഇന്ത്യ കരസ്ഥമാക്കിയത്.

ഐക്യരാഷ്ട്രസഭയുടെ കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വിമന്‍ അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ് ഇക്കോസോക്ക് അംഗത്വമെന്നും വനിതാ ശാക്തീകരണത്തിനുള്ള നമ്മുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നും അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളാണ് അംഗത്വത്തിനായി രംഗത്തുണ്ടായിരുന്നത്. 54 അംഗങ്ങളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും  ചൈന്ക്ക് അംഗത്വം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.

പ്രസിദ്ധമായ ബീജിംഗ് വേള്‍ഡ് കോണ്‍ഫറന്‍സ് ഓഫ് വുമണ്‍  25ാം വാര്‍ഷികം ആചരിക്കുമ്പോഴാണ് ചൈനയുടെ പരാജയം.

2021 മുതല്‍ 2025 വരെ നാല് വര്‍ഷത്തേക്കാണ് ഇന്ത്യയുടെ അംഗത്വം.

 

Latest News