മനീഷ് സിസോദിയക്ക് കോവിഡ്

ന്യൂദല്‍ഹി- ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതായും സ്വയം ക്വാറന്റൈനില്‍ പോകുകയാണെന്നും മനീഷ് സിസോദിയ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയമാകുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് സിസോദിയ വ്യക്തമാക്കി. ഇപ്പോള്‍ പനിയില്ലെന്നും ആരോഗ്യവാനായി ഇരിക്കുകയാണെന്നും കോവിഡ് മുക്തനായി ഉടന്‍ തിരിച്ചുവരുമെന്നും സിസോദിയ ട്വീറ്റിലൂടെ ശുഭാപ്തി  പ്രകടിപ്പിച്ചു.
പനി ബാധിച്ചതിനെ തുടര്‍ന്ന് സിസോദിയ തിങ്കളാഴ്ച നടന്ന ഏകദിന നിയമസഭാ സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നിരുന്നു.

 

Latest News