സ്ത്രീക്ക് വിഡിയോ കോള്‍ ചെയ്ത് സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചു

ഔറംഗാബാദ്- സ്ത്രീക്ക് വിഡിയോ കോള്‍ ചെയ്ത് സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

മഹരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയില്‍ വലൂജ് ഗ്രാമത്തിലാണ് സംഭവം. സ്ത്രീയുടെ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്.

വിഡിയോ കോളില്‍ വന്നയാള്‍ ഭാര്യയോട് ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

പ്രതി വിളിച്ച മൊബൈല്‍ നമ്പര്‍ കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

 

Latest News