തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സഹചര്യത്തിൽ മന്ത്രി ജലീൽ രാജിവെക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിക്ഷിപ്ത താൽപര്യക്കാരാണ് ആരോപണത്തിന് പിന്നിലെന്നും അന്വേഷണത്തിൻെ ഭാഗമായി കേരളത്തിൽ ആരും രാജിവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണം സംബന്ധിച്ച് ജലീൽ മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇല്ലാക്കഥകളുണ്ടാക്കി വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






