Sorry, you need to enable JavaScript to visit this website.

രാജ്യസഭാംഗമായി എം വി ശ്രേയാംസ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂദല്‍ഹി-കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി എം.വി. ശ്രേയാംസ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച 3.10ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേയ്ക്കാണ് ശ്രേയാംസ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
18 രാജ്യസഭാംഗങ്ങളാണ് പുതിയതായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട ചില എം.പിമാര്‍ കഴിഞ്ഞ മാസം രാജ്യസഭ ചെയര്‍മാന്റെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.


 

Latest News