സെൽഫിയെടുക്കുന്നതിനിടെ ഇന്ത്യൻ യുവതി അമേരിക്കയിൽ മരിച്ചു

ന്യൂയോർക്ക്- അമേരിക്കയിൽ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ യുവതി വെള്ളക്കെട്ടിൽ വീണു മരിച്ചു. ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹൈദരാബാദിൽനിന്നുള്ള പോവലപു കമലയാണ് മരിച്ചത്. ബാൽഡ് വെള്ളച്ചാടത്തിന് സമീപത്താണ് അപകടമുണ്ടായത്. ഉടൻ രക്ഷാപ്രവർത്തകർ എത്തി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ബിരുദം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് പോയ കമല സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
 

Latest News