Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജ്യം സൈനികര്‍ക്കൊപ്പമെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കും-മോഡി

ന്യൂദല്‍ഹി- അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭ ടിവിയോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാര്‍ലമെന്റ് സമ്മേളനം വ്യത്യസ്തമായ ഒരു സമയത്താണ് ആരംഭിക്കുന്നത്. കൊറോണയുമുണ്ട്, ചുമതലയുമുണ്ട്. എംപിമാര്‍ ചുമതലയുടെ പാത തിരഞ്ഞെടുത്തു. അവരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.

നമ്മുടെ സൈനികര്‍ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് അതിര്‍ത്തിയില്‍ ഉറച്ച് നില്‍ക്കുന്നത്.  പ്രയാസകരമായ സാഹചര്യങ്ങളിലാണ് അവരുടെ ദൗത്യം.  ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞ് വീഴ്ചയും ഉണ്ടാകും. അതേ ദൃഢതയോടുകൂടി തന്നെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ പിന്നില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന ഐക്യത്തോടെയുള്ള ശബ്ദത്തില്‍ പാര്‍ലമമെന്റില്‍ നിന്ന് ഒരു സന്ദേശം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News