യു.പിയില്‍ പുതിയ സുരക്ഷാ സേന; വാറണ്ടില്ലാതെ ആരേയും അറസ്റ്റ് ചെയ്യാം

ലഖ്‌നൗ- വാറണ്ടില്ലാതെ തെരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും അധികാരമുള്ള പ്രത്യേക സേന രൂപീകരിക്കാന്‍ ഒരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.

കേന്ദ്ര വ്യവസായ സേനയുടെ (സി.ഐ.എസ്.എഫ്) മാതൃകയിലുള്ള പ്രത്യേക സനേയാണ് രൂപീകരിക്കുന്നത്.

ഉത്തര്‍പ്രദേശ് സെപ്ഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് (യുപിഎസ്എസ്എഫ്) എന്ന പേരു നല്‍കിയിരിക്കുന്ന പുതിയ സെന കോടതികള്‍, എയര്‍പോര്‍ട്ടുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മെട്രോകള്‍, ബാങ്കുകള്‍ എന്നിവയുടെ സംരക്ഷണമാണ് ഏറ്റെടുക്കുകയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാഷ് അവാസ്തി പറഞ്ഞു.

1747 കോടി രൂപ ചെലവില്‍ എട്ട് ബറ്റാലിയനുകളാണ് തുടക്കത്തില്‍ രൂപീകരിക്കുക.

യു.പി പോലീസിലെ പ്രത്യേക വിഭാഗമായ പ്രോവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി.എ.സി)യുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുതിയ സേന തുടക്കത്തില്‍ ഉപയോഗിക്കും.

മജിസ്‌ട്രേറ്റിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോ വാറണ്ടോ ഇല്ലാതെ പുതിയ സേനയിലെ ഒരു അംഗത്തിന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ അനുവാദമുണ്ടാകും.

ഇതിനായി പ്രത്യേക വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ സ്വപ്‌ന പദ്ധതിയാണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News