കോവിഡ് വാക്‌സിന് അടിയന്തര അംഗീകാരം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മുംബൈ- രാജ്യത്ത് കൊറോണ കേസുകള്‍ 50 ലക്ഷത്തിലേക്ക് നീങ്ങവെ, കോവിഡ് വാക്‌സിന് അടിയന്തര അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.

പ്രായമായവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ഉപയോഗിക്കാനാണ് വാക്‌സിന് ഉടന്‍ അംഗീകാരം നല്‍കുന്ന കാര്യം ആലോചിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി ഈ മാസം എല്ലാ ദിവസങ്ങളിലും ആയിരത്തിലേറെ പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണ സംഖ്യയിലും മൊത്തം കോവിഡ് കേസുകളിലും അമേരിക്കയാണ് മുന്നിലെങ്കിലും  കഴിഞ്ഞ മാസം പകുതി മുതല്‍ ഇന്ത്യയിലാണ് അമേരിക്കയെക്കാള്‍ പ്രതിദിന കോവിഡ് കേസുകള്‍.

കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും സമവായത്തിലെത്തിയാല്‍ ഉടന്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നാംഘട്ട പരീക്ഷണ കാലം കുറച്ചാണ് അടയന്തരമായി മരുന്നിനു അനുമതി നല്‍കുക. അതേ സമയം ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വീഴ്ച വരുത്തില്ലെന്നും വാക്‌സിന്‍ ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News