ഒരു വര്‍ഷത്തിനു ശേഷം ഫാറൂഖ് അബ്ദുല്ല ദല്‍ഹിയില്‍; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും

ന്യൂദല്‍ഹി- ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ചതിനു ശേഷം വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെത്തി. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ കഴിയാതിരുന്ന ആദ്ദഹം ഒരു വര്‍ഷത്തിനു ശേഷമാണ് ദല്‍ഹിയിലെത്തുന്നത്. ജമ്മുകശ്മീരിനെ വിഭജിച്ച ബില്ല് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഫാറൂഖ് അബ്ദുല്ലയെ കശ്മീരില്‍ അധികൃതര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. താന്‍ ഒരു എംപിയാണെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ പുറത്തു വിട്ടിരുന്നില്ല. മാസങ്ങളോളം തടങ്കലില്‍ തന്നെയായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് കൂടിയായ ഫാറൂഖ് അബ്ദുല്ല ഈ സമ്മേളനത്തിലും കശ്മീര്‍ വിഷയം ഉന്നയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
 

Latest News