വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വളാഞ്ചേരി- പതിമൂന്നുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ പിതാവിനു പിന്നാലെ സഹോദരനും അറസ്റ്റിലായി. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിതാവിനെ ഏഴു മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കൗണ്‍സിലിങിനിടെയാണ് സഹോദരനും പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് 22കാരനായ സഹോദരനെ അറസ്റ്റ് ചെയ്തു. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. 13കാരിയായ പെണ്‍കുട്ടിയേയും മൂന്ന് സഹോദരിമാരേയും പീഡിപ്പിച്ച കേസിലാണ് പിതാവിനെ പോലീസ് നേരത്തെ പിടികൂടിയത്. നാലു സഹോദരിമാരേയും നേരത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

Latest News