നോയ്ഡ- ഭാര്യയുമായി വഴക്കിട്ട യുവാവ് മൂന്നു വയസ്സുകാരിയായ സ്വന്തം മകളെ നിലത്തടിച്ചു കൊന്നു. ഭാര്യയേയും ക്രൂരമായി മര്‍ദിച്ചു. നോയ്ഡയിലെ ബറോലയില്‍ ഞായറാഴ്ചയാണ് ദാരുണ സംഭവം. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ കുട്ടി മരിച്ച് കിടക്കുന്നതായും അമ്മ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. യുവതി ചികിത്സയിലാണ്. പ്രതി അമിത് മദ്യപിച്ച് പതിവായി ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ ശേഷം ഇയാല്‍ മുങ്ങിയിരിക്കുകയാണ്. യുപിയിലെ ബുലന്ദ്ശഹര്‍ സ്വദേശിയാണിയാള്‍.