സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ച അശ്‌റഫിന്റെ മൃതദേഹം ഖബറടക്കി

ജിസാന്‍- സാംതയില്‍ ഹോട്ടല്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ച മലപ്പുറം കിഴക്കേതല സ്വദേശി കക്കേങ്ങല്‍ അശ്‌റഫിന്റെ മൃതദേഹം സാംത സൂഖ് ഖബര്‍സ്ഥാനില്‍  മറവ് ചെയ്തു.


സുഖ് മഖ്ബറയില്‍ വെച്ച് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്ന ജനാസ നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും സാംത കെ എം സി സി പ്രസിഡന്റ് മുനീര്‍ ഹുദവി ഉള്ളണം, അബ്ദുല്ല ഫൈസി കിഴിശ്ശേരി, സൈദ് മൗലവി പരിയാപുരം, അബ്ദുള്ള മൗലവി ചിറയില്‍ എന്നവര്‍ നേതൃത്വം നല്‍കി.


സ്‌പോണ്‍സര്‍ ഉഖൈസ് ബ്‌നു വലി അബ്ദു, സാംത കെ എം സി സി  ചെയര്‍മാന്‍ റസാഖ് വെളിമുക്ക്, മോയിന്‍ കുണ്ടോട്ടി സാംത പ്രവാസി കോഓര്‍ഡിനേഷന്‍ ട്രഷര്‍ റഷീദ് പാക്കട പുറായി, ശൗക്കത്ത് ആനവാതില്‍ (ഐ  എസ് എഫ്), അബ്‌സല്‍ ഉള്ളൂര്‍ (ഒ ഐ സി സി ), ജോജോ (ജല ) എന്നവര്‍ക്ക് പുറമെ ജിദ്ധയില്‍ നിന്നെത്തിയ ഭാര്യാ സഹോദരന്‍ മസൂദ് കൂട്ടിലങ്ങാടി, കുഞ്ഞാപ്പ വേങ്ങര, ഫാരിസ് ഇത്തിളി പറമ്പ് എന്നവരും സുഹൃത്തുക്കളും സംസ്‌കാര ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

 

Latest News