ഉംറ ഘട്ടംഘട്ടമായി പുനരാരംഭിക്കും -സൗദി

റിയാദ് -കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനം ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സൗദിയിലെ കോവിഡ് ജാഗ്രത സമിതിയെടുക്കുന്ന അന്തിമ തീരുമാനത്തിന് അനുസരിച്ചായിരിക്കും ഉംറക്ക് വേണ്ടി മസ്ജിദുൽ ഹറാം തുറക്കുക. നിലവിൽ ഭാഗികമായി സൗദിയുടെ അതിർത്തികൾ തുറക്കുമെങ്കിലും ഉംറ വിസക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല. വിദേശ രാജ്യങ്ങളിലെ കോൺസുലേറ്റുകളിൽ ഉംറ വിസ സ്റ്റാമ്പ് ചെയ്യൽ ആരംഭിച്ചിട്ടുമില്ല.
 

Tags

Latest News