ഇസ്രായിലും ഐ.എസും വീണ്ടും ഭായി ഭായി

മോശെ യാലോണ്‍
ജറൂസലം- സിറിയന്‍ അതിര്‍ത്തിയില്‍ ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണത്തോട് ക്ഷമിക്കാന്‍ ഇസ്രായില്‍ തീരുമാനിച്ചു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന ഐ.എസ് വിശദീകരണം സ്വീകരിച്ചു കൊണ്ടാണിത്.

ചുവപ്പ് വര ഭേദിക്കുന്ന ആരേയും വെറുതെ വിടില്ലെന്ന ഇസ്രായില്‍ നയത്തിനു വിരുദ്ധമായാണ് ഐ.എസുമായുള്ള വിട്ടുവീഴ്ച. ഇതു തന്നെയാണ് ഫലപ്രദമെന്നും സിറിയയിലേയും സീനായിലേയും ഐ.എസ് ഭീകരരെ ഇങ്ങനെയാണ് പ്രതിരോധിക്കുന്നതെന്നും ഇസ്രായില്‍ മുന്‍ പ്രതിരോധ മന്ത്രി മോശെ യാലോണ്‍ പറഞ്ഞു. അവര്‍ നമ്മുടെ സൈനിക മേധാവിത്തം അംഗീകരിച്ചിരിക്കയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സിറിയന്‍ അതിര്‍ത്തിയിലാണ് നടന്നത് എന്നല്ലാതെ ഐ.എസ് നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഇസ്രായില്‍ വെളിപ്പെടുത്തിയിരുന്നില്ല. സിറിയന്‍ അതിര്‍ത്തിയില്‍ ഐ.എസുകാര്‍ നടത്തിയ ഒറ്റപ്പെട്ട ആക്രമണത്തോട് ക്ഷമിക്കുന്നുവെന്നും അബദ്ധത്തില്‍ അത് ഒറ്റത്തവണ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും യാലോണ്‍ പറഞ്ഞു. ഭീകര സംഘടന നടത്തിയ ക്ഷമാപണത്തിന്റെ കൂടുതല്‍ വിവരങ്ങളോ അത് അവര്‍ എങ്ങനെ ഇസ്രായില്‍ അധികൃതരെ അറിയിച്ചുവെന്നോ വെളിപ്പെടുത്താന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
 
ഇസ്രായില്‍ ലക്ഷ്യമിട്ട് നടത്തുന്ന ഏതൊരു ആക്രമണത്തേയും അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നതായിരുന്നു ഇസ്രായില്‍ നയം. ഹമാസ് മേധാവിത്തമുള്ള ഗാസയില്‍നിന്നായാലും അയല്‍ രജ്യമായ സിറിയയില്‍ പോരാട്ടത്തില്‍ ഏര്‍പ്പെട്ടവരില്‍നിന്നായാലും ചുവപ്പു വര ഭേദിക്കാന്‍ അനുവദിക്കരുതെന്നാണ് ഈ നയത്തിന്റെ അടിസ്ഥാനം.
മോശെ യാലോണ്‍

Latest News