Sorry, you need to enable JavaScript to visit this website.

ഗവർണർ മകളെ പോലെ എല്ലാം കേട്ടുവെന്ന് നടി കങ്കണ

മുംബൈ- നടന്‍ സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് ശിവസേന സർക്കാർ ഉപദ്രവിക്കുകയാണെന്ന് പരാതിപ്പെടുന്ന നടി കങ്കണ റണാവത്ത് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരിയെ സന്ദർശച്ചു.

സ്വന്തം മകളെ കേള്‍ക്കുന്നത് പോലെ തന്‍റെ പരാതികള്‍ ഗവർണർ കേട്ടുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം കങ്കണ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മുംബൈ കോർപറേഷന്‍ തന്‍റെ ഓഫീസ് ഭാഗികമായി തകർത്തത് പ്രതികാര നടപടിയുടെ ഭാഗമായാണെന്ന് കങ്കണ ആരോപിക്കുന്നു. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്ന രീതിയെ ചോദ്യം ചെയ്ത കങ്കണ മുംബൈയെ പാക്കധീന കശ്മീരിനോട് ഉപമിച്ചത് ഏറെ വിവാദമായിരുന്നു.

Latest News