Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ മുന്‍ സിപിഎം എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

കോയമ്പത്തൂര്‍- തമിഴ്‌നാട്ടില്‍ മുന്‍ സിപിഎം എംഎല്‍എ കെ.തങ്കവേല്‍ (69) കോവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ തങ്കവേല്‍ മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. 2011ല്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

Latest News