Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ കുറ്റകൃത്യങ്ങളില്‍ ഇനി ബഹ്റൈനും പങ്കാളിത്തമെന്ന് ഇറാന്‍

തെഹ്‌റാന്‍- അമേരിക്കയുടെ മധ്യസ്ഥതയിലുള്ള കരാര്‍ ബഹ്‌റൈനെ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കുകയാണെന്ന് ഇറാന്‍ ആരോപിച്ചു.

മേഖലയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ ശക്തിപ്പെടുത്തുന്ന തീരുമാനമാണിതെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

ഇസ്രായിലും ബഹ്്‌റൈനും ബന്ധം സ്ഥാപിക്കുകയാണെന്നും സമാധാന കരാറില്‍ ഏര്‍പ്പെടുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ബഹ്‌റൈന്‍ കൂട്ടുനില്‍ക്കുകയാണെന്ന ഇറാന്റെ ആരോപണം.
ഇസ്രായിലും ബഹ്‌റൈനും തമ്മില്‍ പൂര്‍ണ നയതന്ത്ര,വാണിജ്യ ബന്ധം സ്ഥാപിക്കുകയാണെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

എംബസികള്‍ സ്ഥാപിക്കുമെന്നും നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കും, ആരോഗ്യം, ബിസിനസ്സ്, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സുരക്ഷ, കൃഷി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണത്തിനു തുടക്കമിടുമെന്നും ട്രംപ് പറഞ്ഞിരുന്നു.  

പ്രദേശത്തിന്റെ സുരക്ഷയ്ക്കും ഇസ്‌ലാമിക ലോകത്തിനും നിരന്തര ഭീഷണിയായ സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളില്‍ ബഹ്‌റൈന്‍ ഭരണാധികാരികളും ഇനി  പങ്കാളികളാകുമെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

 

Latest News