Sorry, you need to enable JavaScript to visit this website.

കാണാതായ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേരെ ചോദ്യം ചെയ്യുന്നു

അലീഗഢ്- ഉത്തര്‍പ്രദേശിലെ അലീഗഢില്‍ മൂന്നു ദിവസം മുമ്പ് കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. ഖുവര്‍ശി പ്രദേശത്തെ ഒഴിഞ്ഞ  സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നതെന്ന് സീനീയര്‍ പോലീസ് സൂപ്രണ്ട് മുനിരാജ് പറഞ്ഞു.

ഈ മാസം ഒമ്പതിന് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടി തിരികെ എത്തിയിരുന്നില്ല. മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News