Sorry, you need to enable JavaScript to visit this website.

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭിക്കും

തിരുവനന്തപുരം- എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കിയതായും ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും സംസ്ഥാന പരീക്ഷാ കമീഷണര്‍ അറിയിച്ചു.

https://digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ലോഗിന്‍ ചെയ്ത ശേഷം get more now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനില്‍ നിന്ന് Board of Public Examination Kerala തെരഞ്ഞെടുക്കുക. തുടര്‍ന്ന് class x school leaving certificate സെലക്ട് ചെയ്ത് രജിസ്റ്റര്‍ നമ്പരും വര്‍ഷവും കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.

സംസ്ഥാന ഐടി മിഷന്‍, ഇ മിഷന്‍, ദേശീയ ഇഗവേര്‍ണന്‍സ് ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. രേഖകള്‍ ഇരേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റല്‍ പതിപ്പ് ലഭ്യമാക്കുന്നത്.

 

Latest News