Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്രാഫിക് പിഴകൾ തവണകളായി അടയ്ക്കാൻ കഴിയില്ല

റിയാദ് - ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകൾ തവണകളായി അടയ്ക്കാൻ കഴിയില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. എന്നാൽ ഒന്നിലധികം ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പിഴകൾ ചുമത്തപ്പെട്ടിട്ടുണ്ടെങ്കിൽ ഓരോ നിയമ ലംഘനത്തിനുമുള്ള പിഴകൾ വെവ്വേറെ അടയ്ക്കാൻ സാധിക്കും. 

കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടിട്ടും ഡ്രൈവിംഗ് ലൈസൻസ് പുതുക്കാത്തവർക്ക് ലൈസൻസ് പുതുക്കാത്ത ഓരോ വർഷത്തിനും 100 റിയാൽ തോതിൽ പിഴ ചുമത്തും.

 നിശ്ചിത സമയത്ത് പുതുക്കാതെ കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കുന്നതിന് 60 ദിവസത്തെ സാവകാശം അനുവദിക്കുന്നുണ്ട്. ഇക്കാലത്ത് ലൈസൻസ് പുതുക്കാത്തതിന് പിഴ ചുമത്തില്ല. എന്നാൽ സാവകാശമായി നൽകുന്ന 60 ദിവസത്തിനു ശേഷവും ലൈസൻസ് പുതുക്കാത്തവർക്ക് ഓരോ വർഷത്തിനും 100 റിയാൽ തോതിൽ പിഴ ചുമത്തും. 

 


 

Latest News